പരിശുദ്ധ കന്യകാമറിയത്തിൻറെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോബ്നോമ്പിന്റെ സ്നേഹിതന്മാരായ മാർത്തോമാ നസ്രാണികളുടെ നോബുകളുടെ എണ്ണത്തിൽപെടുന്നതും എന്നാൽ കാനോനികമല്ലാത്തതും എന്നാൽത്തന്നെ വളരെ ജനപ്രിയമാർജ്ജിച്ചതുമായ നോമ്പാണ് എട്ടുനോബ്. സെപ്റ്റംബർ 1 മുതൽ 8 വരെ ആഘോഷിക്കുന്ന ഈ നോബ് മാതാവിന്റെ ജനനത്തിരുനാളിന്മുന്നോടിയായിട്ട് അനുഷ്ഠിച്ചിരുന്ന ഒന്നാണ്.മാതാവിന്റെ പിറവിത്തിരുനാൾസഭയിൽ ജനനത്തിന്റെ തിരുനാളുകൾ പൊതുവെ ആഘോഷിക്കാറില്ലെങ്കിലും മൂന്നാളുകളുടെ ജനനം വളരെ ഭക്തിയോടെ കത്തോലിക്കാ സഭ വണങ്ങാറുണ്ട്. അവ നമ്മുടെ കർത്താവിന്റെ ജനനത്തിരുനാൾ ( ഡിസംബർ 25 /ജനുവരി 6 ) യോഹന്നാൻ മാംദാനയുടെ ജനനത്തിരുനാൾ ( ജൂൺ 24), നിത്യ കന്യകയായ കന്യകാമറിയത്തിന്റെ ജനനത്തിൻറെ തിരുനാൾ എന്നിവയാണ് അവ. കർത്താവിൻറെ ജനനത്തിരുനാൾ റോമൻ സഭയുംചില പൗരസ്ത്യ സഭകളും ഡിസംബർ 25 നും ഇതര പൗരസ്ത്യ സഭകൾ ജനുവരി 6 നും ആചരിച്ചു പോരുന്നു. ( കലണ്ടർ വിവാദം ). മംഗളവാർത്തതിരുനാളിന്റെ കാലഗണന അനുസരിച്ച് 6 മാസത്തിന്റെ വ്യത്യാസത്തിൽ മാർ യോഹന്നാൻ മാംദാനയുടെജനനത്തിന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു. മാതാവിൻറെ ജനനം ആദിമസഭയുടെ കാഴ്ചപ്പാടിൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു അതിനാൽ തന്നെ അവളുടെ മാതാപിതാക്കളെ കുറിച്ചുള്ള യഹൂദപാരമ്പര്യത്തെ സഭ തള്ളിക്കളഞ്ഞുമില്ല . ജറുസലേമിൽ അവളുടെ മാതാപിതാക്കൾ താമസിച്ചിരുന്നുഎന്ന് കരുതുന്ന സ്ഥാലത്ത് മറിയത്തിന്റെ ഭവനം എന്നപേരിൽ ആദിമ നൂറ്റാണ്ടിൽ ഒരു പള്ളി സ്ഥാപിച്ചു. അതിന്റെ കൂദാശയുടെ ദിനാമാണ് സെപ്റ്റബർ 8. അങ്ങനെ ആ ദിനം ഓർമ്മിക്കുവാൻ വേണ്ടി മറിയത്തിന്റെ ജനനം എന്നപേരിൽ സഭ തിരുനാളാഘോഷിച്ചു തുടങ്ങി .എട്ടുനോമ്പിന്റെഉത്ഭവം.മധ്യപൌരസ്ത്യ ദേശത്തു നടന്ന മതമർദ്ധനത്തിന്റെ കഥയും അതു വഴി ക്രിസ്ത്യാനികളായ സ്ത്രീകൾ അപമാനിക്കപ്പെട്ട ചരിത്രവുമാണ് എട്ടുനോമ്പിന്റെചരിത്രത്തിന് പറയാനുള്ളത് . കന്യകമാരുടെ നോബ് ( സൗമാ ദ് സുൽത്താ ) എന്നറിയപ്പെട്ട 8 ദിവസമുള്ള ഈ നോബിന്റെ കേരള ഭാഷ്യമാണ് നമ്മുടെ എട്ടുനോബ്. ആദ്യ നൂറ്റാണ്ടുകളിൽ കന്യകാമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായിരുന്ന കേരളത്തിലെ വലിയ തീർഥാടനദേവാലയമായിരുന്നു കൊടുങ്ങല്ലൂരിലെമാതാവിന്റെ ദേവാലയം . ഇരട്ടപള്ളികളായ കൊടുങ്ങലൂർ പള്ളിയിൽ ഒന്ന് മാതാവിന്റെ നാമത്തിലും മറ്റേത് മാർ കുര്യാക്കോസ് സഹദായുടെ നാമത്തിലും പ്രതിഷ്‌ടിക്കപ്പെട്ടവയായിരുന്നു . കൊടുങ്ങല്ലൂരിൽ ഉണ്ടായ മതമാർദ്ധന കാലത്ത് നസ്രാണി സ്ത്രീകൾക്ക് സാരമായ മാനഹാനി സംഭവിച്ചിരുന്നു. അവരുടെ ചാരിത്യം സംരക്ഷിക്കുവാനായി അവർ മാതാവിന്റെ പള്ളിയിൽ ഒരുമിച്ച് കൂടുകയും കന്യകമാരുടെ റാണിയായ മറിയത്തെ പ്രതി നോബ് എടുക്കുകയും എട്ടാം ദിവസം അവർ വിജയം വരിക്കുകയും ചെയ്തു . പിന്നീട് ഈ നോമ്പ് കേരളത്തിലെ ഇല്ലാ സ്ത്രീകളും ആചരിക്കുകയും പിന്നീട് സ്ത്രീകളുടെ നോബ് എന്ന നിലയിലേക്ക് അറിയപ്പെടുകയും ചെയ്തു . പിന്നീട് കൊടുങ്ങല്ലൂർ പട്ടണവും പള്ളിയും ആക്രമിക്കപ്പെട്ട് നശിപ്പിക്കപ്പോൾപിന്നീട് ഈ നോബ്കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ( ഈപള്ളിയിൽ സ്ഥാപിച്ചിരുന്നകുരിശുകളിൽ ഒന്നാണ് കോട്ടയം വലിയ പള്ളിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നപുരാതനമായ പേർഷ്യൻ കുരിശ് ) പിന്നീട് അത് നാഗപ്പുഴ പള്ളി കേന്ദ്രമായി വളരുകയും ക്രമേണെ മണർകാട് , വെച്ചൂർ മുതലായ പള്ളികളിലേക്ക് വ്യാപിക്കുകയും ചെയ്തു .നോമ്പിന്റെ ആചരണ രീതിആഗസ്ത് 31 ആം തിയതി വൈകുന്നേരം ആചാരകുളിയോട് ആരംഭിക്കുന്ന ഈ നോമ്പ് 7 ആം തിയതി വൈകുന്നേരം അവസാനിക്കത്തക്കരീതിയിലുള്ളതായിരുന്നു. 8 ആം തിയതിനോമ്പിന്റെ ആഘോഷമാണ്. ഈ ദിവസങ്ങളിൽ പാച്ചോർ നേർച്ചയും നോമ്പിന്റെ കഞ്ഞിയും കറിയും നേർച്ചയും പള്ളികളിൽ നടന്നിരുന്നു. പള്ളികളിൽ ഭജനമിരുന്ന് നോബ് ആഘോഷിച്ചിരുന്നതായി മെനസിസ് മെത്രാപോലീത്തായുടെ സഹചാരിയായിരുന്നആന്റണി ഡി ഗുവായോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
Holy Family

0 Comments